You are Here : Home / News Plus

നിധിശേഖരം വിദേശത്തേയ്ക്ക് കടത്തി?

Text Size  

Story Dated: Sunday, April 27, 2014 06:27 hrs UTC

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടാവാമെന്ന് വിദഗ്ദ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഏറ്റവും വലിയ ക്രമക്കേട് നടന്നത്. നൂറുവര്‍ഷം മുമ്പ് നിലവറികളിലെ നിധിശേഖരത്തിന്റെ കണക്കപ്പെടുപ്പ് നടത്തിയതിന്റെ രേഖകള്‍ രാജകുടുംബം മുക്കിയതായും അദ്ദേഹം പറയുന്നു.

അമൂല്യവസ്തുക്കള്‍ എടുത്തുമാറ്റിയശേഷം അവയുടെ വ്യാജന്‍ നിലവറകളില്‍വച്ചതായും സംശയുമുണ്ട്. നേരത്തെ കൃഷ്ണന്റെ ഓടക്കുഴല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച വിവാദം ഉണ്ടായപ്പോള്‍ ഇതിന്റെ വ്യാജന്‍ തിരികെവച്ചസംഭവും ഉണ്ടായിട്ടുണ്‌ടെന്ന് പറയപ്പെടുന്നു. സര്‍ക്കാരും രാജകുടുംബവും ഒത്തുകളിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം ആവശ്യമാണ്. നിലവറകള്‍ തുറക്കുന്നതിന് മൂന്ന് താക്കോലുകളാണ് ഉള്ളത്. ഇത് മൂന്നും ഉത്രാടം തിരുനാളിന്റെ കയ്യിലാണ്. തുറന്നിട്ടില്ലെന്ന് രാജകുടുംബം പറയുന്ന നിലവറപോലും ഇവര്‍ തുറന്നിട്ടുണ്ട്. പത്മതീര്‍ത്ഥകുളത്തില്‍ വലിയ നിധിശേഖരമുണ്‌ടെന്നും ആനന്ദബോസ് പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.