You are Here : Home / News Plus

വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

Text Size  

Story Dated: Tuesday, April 22, 2014 11:22 hrs UTC

കെ.സി.വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍.
ഡി.സി.സി പ്രസിഡന്‍്റ് എ.എ ഷുക്കൂര്‍ വേണുഗോപാലിന്‍്റെ ദാസനാണെന്നും ഷാനിമോള്‍ ആരോപിച്ചു.കെ.പി.സി.സി നിര്‍വാഹക സമിതിയിലാണ് ഇക്കാര്യം ഷാനിമോള്‍ ആവശ്യപ്പെട്ടത്.ആലപ്പുഴയില്‍ ഷാനിമോള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നുവെന്നും വേണുഗോപാലിന് എതിരെ പ്രവര്‍ത്തിച്ചുവെന്നും പരാതിപ്പെട്ട് എ.എ ഷുക്കൂര്‍ കെ.പി.സി.സിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
 ആലപ്പുഴയില്‍ പ്രചാരണത്തില്‍നിന്ന് തന്നെ ഒഴിച്ചുനിര്‍ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.  സി.പി.എം ജില്ലാ സെക്രട്ടറിമാരായിരുന്ന പി.ശശിയെയും ഗോപി കോട്ടമുറിക്കലിനെയും വിമര്‍ശിക്കാമെങ്കിലും വേണുഗോപാലിനെയും വിമര്‍ശിക്കാമെന്ന് അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.