You are Here : Home / News Plus

വര്‍ഗീസ് ഫിലിപ്പ് മോനായിയെ പത്തനംതിട്ട ഡിസിസി പുറത്താക്കി

Text Size  

Story Dated: Monday, April 14, 2014 09:18 hrs UTC

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡിസിസി അംഗത്തെ പുറത്താക്കി. വര്‍ഗീസ് ഫിലിപ്പ് മോനായിയെയാണ് പുറത്താക്കിയത്. ഇടതുസ്ഥാനാര്‍ത്ഥി ഫിലിപ്പോസ് തോമസിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതിനാണ് നടപടി. അന്വേഷണവിധേയമാണ് വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കിയതെന്ന് ഡിസിസി അറിയിച്ചു. പത്തനംതിട്ട മണ്ഡലത്തിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയെന്ന് ആരോപണം നിലനില്‍ക്കെയാണ് ഡിസിസിയുടെ നടപടി. ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തിയത് പരസ്യമായാണെന്നും ഡിസിസിയുടെ നടപടി അംഗീകരിക്കുന്നുവെന്നും വര്‍ഗീസ് ഫിലിപ്പ് മോനായി പ്രതികരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.