You are Here : Home / News Plus

കേരളം നാളെ ബൂത്തിലേക്ക്

Text Size  

Story Dated: Wednesday, April 09, 2014 06:18 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. ബുധനാഴ്ച നിശ്ശബ്ദപ്രചാരണത്തിന്‍റെ  ദിവസമാണ്. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും.വ്യാഴാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങുക. 269 പേര്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2.42 കോടിപ്പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്. 21424 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ 55 കമ്പനി കേന്ദ്രസേന ഉള്‍പ്പടെ അരലക്ഷം പോലീസുകാര്‍ പ്രവര്‍ത്തിക്കും. വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം ബുധനാഴ്ച നടക്കും. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.