You are Here : Home / News Plus

ചെലവ് പരിധി കടന്നു; എം.എ ബേബിക്ക് നോട്ടീസ്

Text Size  

Story Dated: Monday, April 07, 2014 09:34 hrs UTC

കോല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം എ ബേബിയ്ക്ക് നോട്ടീസ്. തിരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന തുക പരിധിവിട്ടതോടെയാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി 70 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി തുക. എന്നാല്‍ ഈ മാസം മൂന്ന് വെരയുള്ള കണക്കുപ്രകാരം 72 ലക്ഷം രൂപ ബേബി ഉപയോഗിച്ചെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്നാം തിയ്യതി തന്നെ 62 ലക്ഷം രൂപ ബേബി ചെലവഴിച്ചത്രെ. അന്ന് തന്നെ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് ബേബിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. വാഹനം, മൈക്ക് സെറ്റ്, പോസ്റ്റര്‍, താത്കാലിക പാര്‍ട്ടി ഓഫീസ്, ഫഌക്‌സ് തോരണങ്ങള്‍ എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.  ഈ മാസം മൂന്നിനകം കൃത്യമായ കണക്കു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതു നല്‍കാന്‍ പ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല.

ഇതുവരെ 17 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് അവര്‍ അറയിച്ചത്. ഷാഡോ സമിതിയുടെ കണക്കു പുസ്തകത്തില്‍ ഒപ്പിട്ടു നല്‍കാനോ സ്ഥാനാര്‍ത്ഥി സൂക്ഷിക്കേണ്ട കണക്കു രേഖ ഹാജരാക്കി ഉദ്യോഗസ്ഥരില്‍ നിന്ന് ഒപ്പിട്ടുവാങ്ങാനോ പ്രതിനിധികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ബേബി പരിധിവിട്ട പണം ചെലവഴിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രന്‍ അറിയിച്ചു. കമ്മീഷന്‍ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്നും ബേബി ചെലവഴിച്ച യഥാര്‍ത്ഥ കണക്ക് കളക്ടറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.