You are Here : Home / News Plus

ജസീറ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങി

Text Size  

Story Dated: Friday, March 28, 2014 04:26 hrs UTC

മണല്‍ കടത്തിനെതിരെ ഡെല്‍ഹി ജന്തര്‍മന്തറില്‍വരെ സമരം നടത്തിയ ജസീറ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായെത്തി. ഇവര്‍ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജസീറ സമരം തുടങ്ങിയത്. കോഴിക്കോട് ജസീറയുടെ വീടിന് സമീപത്ത് കടലോരത്തുള്ള പോലീസ് പിക്കറ്റിങ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം തുടങ്ങിയത്. പിക്കറ്റിങ് പിന്‍വലിച്ചതോടെ മണല്‍കടത്ത് വീണ്ടും തുടങ്ങിയെന്നാണ് ജസീറയുടെ ആരോപണം. ഡെല്‍ഹിയിലെ സമരത്തിന് ശേഷം കോഴിക്കോട്ട് തിരിച്ചെത്തിയ ജസീറയും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.