മലയാളത്തിലെ പ്രഥമ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന് പി. രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ നിന്നും ലോക സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 1955ല്‍ തന്റെ 21ാം വയസ്സില്‍ ആണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുമായി അദ്ദേഹം ചലച്ചിത്ര ലോകത്ത് ചരിത്രം രചിച്ചത്. അതിന് അദ്ദേഹത്തിന് തുണയായി നിന്നത് ആദര്‍ശ് കലാമന്ദിറിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആയിരുന്നു. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച ആദ്യ ഫീച്ചര്‍ സിനിമയെന്ന നിലയില്‍ ലോക സിനിമാ ചരിത്രത്തില്‍ തന്നെ ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം പടിച്ചു. ന്യൂസ് പേപ്പര്‍ ബോയിക്കു പുറമെ നിറമാല,വാടക വീട്ടില്‍െ അതിഥി എന്നീ സിനിമകളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചു. 2007ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് പി. രാംദാസ് അര്‍ഹനായി.
Comments