You are Here : Home / News Plus

ഇരിട്ടി സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം

Text Size  

Story Dated: Wednesday, March 26, 2014 11:29 hrs UTC

കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പ്രത്യകേ സി.ബി.ഐ കോടതിയുടേതാണ് വിധി. കുറ്റവാളികളായ ഒന്നാം പ്രതി നിജില്‍, രണ്ടാം പ്രതി കെ. പി. ബിജു, മൂന്നാം പ്രതി പി.പി. റിയാസ്, നാലാം പ്രതി ബിനീഷ്, അഞ്ചാം പ്രതി എ. സുമേഷ്, ഒമ്പതാം പ്രതി പി. പി. ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ഇരിട്ടി കാക്കയങ്ങാട് കുനിയില്‍ സൈനുദ്ദീന്‍ 2008 ജൂണ്‍ 23നാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം കക്കയങ്ങോട്ടെ സുഹൃത്തിന്‍െറ ഇറച്ചിക്കടയില്‍ നില്‍ക്കവെയാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. രക്ഷപ്പെടാനായി കടയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ ലെക്സി കോംപ്ളക്സിലെ ഒന്നാം നിലയില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്. എന്‍.ഡി.എഫ് -സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്ന ശത്രുതയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.