You are Here : Home / News Plus

ആഭരണ നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; മരണം മൂന്നായി

Text Size  

Story Dated: Wednesday, March 19, 2014 05:09 hrs UTC

തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണം മൂന്നായി. പശ്ചിമബംഗാള്‍ വെസ്റ്റ് മുര്‍ഷിദാബാദ് ഐട്ടൂര്‍ ന്യൂഡണ്‍ ടുഡുവിന്‍െറ മകന്‍ പപ്പിയാണ് (18) ഇന്നു രാവിലെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പപ്പിയെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് കഴിഞ്ഞദിവസം സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതാണ്.
പൊട്ടിത്തെറിയില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സഞ്ജിത്തും എരിമയൂര്‍ സ്വദേശി ധനേഷുമാണ് മരിച്ച മറ്റു രണ്ട് പേര്‍. ഏഴു പേര്‍ കൂടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.