You are Here : Home / News Plus

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Tuesday, March 18, 2014 11:34 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. കരട് വിജ്ഞാപനം പുറത്തിറക്കി 60 ദിവസങ്ങള്‍ക്കകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. പൊതുജനാഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയുള്ളൂ. അതേസമയം കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ വില്ലേജുകള്‍ തിരിച്ചുള്ള പട്ടികയില്ല. എന്നാല്‍ കേരളത്തിലെ വില്ലേജുകള്‍ അന്തിമ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.