You are Here : Home / News Plus

കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം.

Text Size  

Story Dated: Thursday, March 06, 2014 01:17 hrs UTC

തിരുവനന്തപുരം: സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം. കേസില്‍ എട്ടാം പ്രതി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.രാമചന്ദ്രന്‍ ചെറിയ കരാര്‍ പണികള്‍ ഉപ ജീവനമാര്‍ഗത്തിനായി ഏറ്റെടുത്തുപോന്നത് ടി.പി. ചന്ദ്രശേഖരന്‍ ഇടപെട്ട് മുടക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരനോട് ഉണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളില്‍ ആര്‍.എം.പിക്കാരും സി.പി.എം പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.