You are Here : Home / News Plus

' പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി'

Text Size  

Story Dated: Monday, February 17, 2014 09:22 hrs UTC

രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി എന്ന് ചിദംബരം. സ്ഥിരത നിലനിര്‍ത്താനായതും സര്‍ക്കാരിന്‍റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പറയുന്നു. ഭക്‍ഷ്യ പണപ്പെരുപ്പമാണ് ആശങ്ക ഉണ്ടാക്കുന്നത്. എങ്കിലും ഭക്‍ഷ്യ പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിഞ്ഞു. ധനക്കമ്മി 4.6 ശതമാനമായി നിലനിര്‍ത്തി. ധാന്യോത്പാദനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും ചിദംബരം അവകാശപ്പെട്ടു. വിദേശനാണ്യശേഖരം 15 ബില്യണ്‍ ഡോളറായതായി ചിദംബരം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.