You are Here : Home / News Plus

വിവാദ പ്രാസംഗീകനെ ന്യായീകരിച്ച് പിണറായി

Text Size  

Story Dated: Saturday, February 15, 2014 06:36 hrs UTC

ടി പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസംഗത്തിന്റെ പേരില്‍ ഭാസ്‌കരനെതിരെ കേസെടുത്തത് അസംബന്ധമാണ്. ടിപിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

ടിപിക്ക് പരസ്ത്രീബന്ധമുണ്ടായിരുന്നു എന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് ഭാസ്കരനെതിരെ കേസെടുത്തത്. ടിപി കേസില്‍ ജയില്‍ മോചിതരായ പി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് ഭാസ്‌കരന്റെ വിവാദപ്രസംഗം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.