You are Here : Home / News Plus

പൂണെ- സത്താര ഹൈവേയില്‍ ബസ് മറിഞ്ഞ് 10 മരണം

Text Size  

Story Dated: Tuesday, February 04, 2014 07:52 hrs UTC

ബാംഗ്ളൂര്‍- പൂണെ ഹൈവേയില്‍ സത്താരക്കു സമീപം ബസ് മറിഞ്ഞു 10 മരണം. അപകടത്തില്‍ മുപ്പതുപേര്‍ക്ക് പരിക്കേറ്റു. പൂനെയില്‍ നിന്ന് കോലാപൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ഗുജറാത്ത് രജിസ്ട്രേഷനിലുള്ളതാണ് അപകടത്തില്‍പെട്ട ബസ്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചത് അപകടത്തിന്‍്റെ വ്യാപ്തി കൂട്ടി. അപകടത്തില്‍ പരിക്കേറ്റവരെ ഖണ്ഡാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഷിര്‍വാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിതായി പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.