ടി.പി വധക്കേസിലെ കുറ്റക്കാരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി ശിക്ഷാവിധിയുടെ തിയതി പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിതെന്നും 11പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍, വധശിക്ഷ നല്കാന് മാത്രമുള്ള കുറ്റം പ്രതികള്‍ ചെയ്തിട്ടില്ലെന്നും മിനിമം ശിക്ഷയായ ജീവപര്യന്തം മാത്രമേ നല്‍കാവൂ എന്ന് പ്രതിഭാഗവും വാദിച്ചു. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി.
Comments