You are Here : Home / News Plus

ബി.ജെ.പി വിമതര്‍ നമോ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നു

Text Size  

Story Dated: Friday, January 17, 2014 07:46 hrs UTC

കണ്ണൂര്‍ ജില്ലയിലെ  ബി.ജെ.പി വിമത സംഘടനയായ നമോ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നു. സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരും തൊട്ടടുത്ത ദിവസം സി.പി.എമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ഒ.കെ വാസുമാസ്റ്ററുടെ നേതൃത്വത്തിലുള്ളവരാണ് സി.പി.എമ്മിലേക്ക് കൂടുമാറുന്നത്.
ബി.ജെ.പി ജില്ലാ പ്രസിഡന്‍്റിനെതിരെ കലാപക്കോടിയുയര്‍ത്തി ഒ.കെ വാസു മാസ്റ്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ എ അശോകന്‍, എം.കെ ശശീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം രൂപീകരിച്ച ബദല്‍ സംഘടനയായിരുന്നു നമോ വിചാര്‍ മഞ്ച്. ചെറുവാഞ്ചരേി പാനൂര്‍ മേഖലകളില്‍ ആദ്യം പ്രാദേശികമായി രൂപീകരിച്ച ഈ സംഘടന ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് മാസം മുമ്പാണ്. എന്നാല്‍ സംഘടന പിരിച്ചുവിടാനും പ്രവര്‍ത്തകരെ സി.പി.എമ്മില്‍ ചേര്‍ക്കാനുമാണ് നമോ വിചാര്‍ മഞ്ചിന്‍റെ  പുതിയ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.