You are Here : Home / News Plus

രണൻ മുഖർജി അന്തരിച്ചു

Text Size  

Story Dated: Wednesday, January 15, 2014 08:02 hrs UTC

സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ബംഗാളി പത്രപ്രവർത്തകനും എഴുത്തുകാരനുമായ രണൻ മുഖർജി(86)​ അന്തരിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച രണൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഫോർവേ‌ഡ് ബ്ലോക്കിൽ ചേരുകയായിരുന്നു. പാർട്ടിയുടെ മുഖപത്രമായ ലോക്‌സേവകിലും പിന്നീട് മറ്റ് പത്രങ്ങളിലും പ്രവർത്തിച്ചു.

ബംഗ്ലാദേശ് വിമോചന സമരത്തിൽ സജീവമായി നിലകൊണ്ട രണൻ രാഷ്ട്രപിതാവ് ഷെയ്‌ക്ക് മുജീബുർ റഹ്‌മാൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം എഴുതിയ മുജിബുർ റഹ്‌മാന്‍റെ  ജീവചരിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖുദിറാം ബോസ്,​ ഹേമന്ത് കുമാർ ബോസ്,​ പ്രമോദ് ദാസ് ഗുപ്ത തുടങ്ങിയ നേതാക്കളുടെയും ജീവചരിത്രം രണൻ രചിച്ചു. ഇന്ത്യൻ ജേണലിസ്റ്റ് യൂണിയന്രെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന രണൻ നിരവധി തവണ അതിന്‍റെ  പ്രസിഡന്രും സെക്രട്ടറിയുമായിരുന്നു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.