You are Here : Home / News Plus

ശബരിമലയില്‍ മര്‍ദ്ദനം: ആസൂത്രിതമെന്ന് കുമ്മനം

Text Size  

Story Dated: Thursday, January 09, 2014 12:39 hrs UTC

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ശബരിമലയില്‍ നടന്ന ലാത്തിച്ചാര്‍ജിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ചില പോലീസുകാര്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇവരെ കണ്ടെത്തി അടിയന്തരമായി ജോലിയില്‍നിന്ന് പിന്‍വലിക്കണം. ഭക്തജന സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലെത്തണം. ആഭ്യന്തരവകുപ്പ് ശബരിമലയിലെ സുരക്ഷാ കാര്യത്തില്‍ വരുത്തിയ കനത്ത വീഴ്ചയാണ് സംഭവത്തിനു കാരണമെന്നും കുമ്മനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.