പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന് . കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ കര്‍ഷകദ്രോഹപരമാണ് ഗാഡ്കില്‍ റിപ്പോര്‍ട്ട്. രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളയണം. ജനസംരക്ഷണം കൂടി ഉറപ്പുവരുത്തുന്ന റിപ്പോര്‍ട്ടാണ് നടപ്പാക്കേണ്ടതെന്നും പിണറായി ആവശ്യപ്പെട്ടു.
കൊയിലാണ്ടിയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ വിമതപ്രശ്നം പരിഹരിക്കപ്പെട്ടു. ഇനിയുള്ളത് പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണെന്നും പിണറായി പറഞ്ഞു.
Comments