You are Here : Home / News Plus

ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്

Text Size  

Story Dated: Saturday, January 04, 2014 08:11 hrs UTC

മുന്‍മന്ത്രി ടി എം ജേക്കബിന്‍റെ  ഭാര്യ ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. ഡെയ്സി ജേക്കബ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാകും. അതേസമയം ഈ നീക്കം പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ കോട്ടയത്ത് യോഗം ചേര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്‍റെ  നേതൃത്വത്തിലായിരുന്നു യോഗം. ഡെയ്‌സി ജേക്കബിനെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയാണ് യോഗം ചേര്‍ന്നത്.

കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിന് തൊട്ടു മുമ്പാണ് ചെയര്‍മാന്‍ ജോണി നെല്ലൂരിന്‍റെ  നേതൃത്യത്തില്‍ അനൗദ്യോഗിക യോഗം ചേര്‍ന്നത്. പാര്‍ട്ടിയില്‍ ജേക്കബ് കുടുംബം പിടിമുറുക്കുന്നതിനെതിരെ പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. ഡെയ്‌സി ജേക്കബിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിക്കാന്‍ നീക്കം നടക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ഇവര്‍ കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.