You are Here : Home / News Plus

ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് കാരാട്ട്

Text Size  

Story Dated: Monday, December 30, 2013 08:04 hrs UTC

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് . കോണ്‍ഗ്രസിനും ബിജെപിക്കും മേല്‍ വിജയം നേടാന്‍ കഴിഞ്ഞുവെന്നത് ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ വിജയം ഇടതുപക്ഷത്തിനും പാഠമാണ്. ഗൗരവമേറിയ രാഷ്ട്രീയ ബദലായി ആംആദ്മി പാര്‍ട്ടി വരുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കാരാട്ട് പറഞ്ഞു.നവമാധ്യമങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ആംആദ്മി പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നയങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും പ്രകാശ് കാരാട്ട് കൂട്ടിചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.