You are Here : Home / News Plus

വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

Text Size  

Story Dated: Sunday, November 10, 2019 08:27 hrs UTC

ശാന്തന്‍പ്പാറ റിജോഷ് വധക്കേസില്‍ മുഖ്യപ്രതികളായ വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുകാരി മകള്‍ ജോവാനയെ മുംബൈയില്‍ സംസ്‌ക്കരിക്കും. കൊല്ലപ്പെട്ട റിജോഷിന്റെ ബന്ധുക്കള്‍ ഉടന്‍ മുംബൈയിലെത്തും.

ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും മുംബൈ പന്‍വേലിലെ ഒരു ഹോട്ടലില്‍ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചു. ഇതിനിടെ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘവും മുംബൈയിലെത്തി. റിജോഷിന്റെ ബന്ധുക്കളും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ, ശാന്തന്‍പാറയിലെ റിസോര്‍ട്ട് ഭൂമിയില്‍ കൊന്ന് ചാക്കില്‍ക്കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുറ്റസമ്മതം നടത്തിയുള്ള റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.