You are Here : Home / News Plus

മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Text Size  

Story Dated: Thursday, October 17, 2019 08:54 hrs UTC

അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആൽഫാ വെഞ്ചേഴ്സ് ഫ്ളാറ്റിൽ തൊഴിലാളികൾ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീൽ എന്ന കമ്പനിയാണ് ഫ്ളാറ്റ് പൊളിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് അവരുടെ ആചാര രീതിയനുസരിച്ചുള്ള പൂജകൾ നടത്തിയത്. രണ്ട് ഫ്ളാറ്റുകളാണ് പൊളിക്കുന്നതിനായി ഇതുവരെ കൈമാറിയത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്സ് എന്ന കമ്പനിക്കാണ് മറ്റു ഫ്ളാറ്റുകൾ പൊളിക്കാനുള്ള ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.