You are Here : Home / News Plus

ശബരിമല വിഷയത്തില്‍ സിപിഎമ്മിനെ തള്ളി ജെഡിഎസ്

Text Size  

Story Dated: Sunday, June 02, 2019 09:00 hrs UTC

ശബരിമല വിഷയത്തില്‍ സിപിഎമ്മിനെ തള്ളി ജെഡിഎസ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണം ശബരിമലയാണെന്ന് ജെഡിഎസ്. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ളക്ക് പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷി ശബരിമല വിഷയം കൈകാര്യ ചെയ്ത രീതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുന്‍കരുതലോടെയാണ് നിലപാട് എടുക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി സ‍ര്‍ക്കാര്‍ പ്രതിപക്ഷത്തിന് ആയുധം കൊടുത്തുവെന്നും ജെഡിഎസ് സൂചിപ്പിക്കുന്നു

ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടതുമുന്നണിയില്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ജെഡിഎസിനുള്ളത്. മുന്നണിയില്‍ ഘടകക്ഷികളെ ഉള്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും ചേര്‍ന്ന് ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജെഡിഎസിന്റ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.