പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ഇടുക്കി ജില്ലയ്ക്ക് 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കാണ് പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാന ആവിഷ്കൃത പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍, തദ്ദേശ ഭരണ പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസുകളില്‍നിന്നുള്ള സ്കീമുകള്‍ സംയോജിപ്പിച്ചായിരിക്കും പാക്കേജിന് രൂപം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
Comments