You are Here : Home / News Plus

കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം

Text Size  

Story Dated: Wednesday, February 06, 2019 10:08 hrs UTC

ലണ്ടനിലെ സെമിത്തേരിയിലെ കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം. കാള്‍മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. മാര്‍ബിളില്‍ കാള്‍മാക്‌സിന്റെ പേര് കൊത്തിയ ഭാഗത്ത് തുടര്‍ച്ചയായി പ്രഹരമേല്‍പിച്ചിട്ടുള്ളതായി കാണാം. ശവകുടീരത്തില്‍ എളുപ്പം കേടുവരുത്താവുന്ന ഭാഗത്താണ് പ്രഹരമേല്‍പിച്ചത്. ബോധപൂര്‍വ്വമാണ് തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. "ശവകുടീരത്തിന് നേരെ പെട്ടെന്നുണ്ടായ ആക്രമണമായല്ല സംഭവത്തെ കാണുന്നത്. കാള്‍മാക്‌സിന്റെ പേരിന് പ്രത്യേകമായി പ്രഹരമേല്‍പിച്ചതിനാല്‍ ബോധപൂര്‍വ്വമായ ആക്രമണമാണെന്ന് വ്യക്തമാണ്", സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഇയാന്‍ ഡംഗവെല്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.