You are Here : Home / News Plus

യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്

Text Size  

Story Dated: Monday, January 14, 2019 08:26 hrs UTC

യുപിയിലും ബിഹാറിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തേജസ്വിയുടെ പ്രതികരണം. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുര്‍ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി പറഞ്ഞു. മായാവതിയുടേയും അഖിലേഷിന്റെയും തീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. യുപിയില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. മഹാസഖ്യം എല്ലാ സീറ്റിലും ജയിക്കും-തേജസ്വി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.