സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി ആലോക് വര്‍മ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ എന്ന് സത്യവാങ്മുലത്തില്‍ ആലോക് വര്‍മ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Comments