You are Here : Home / News Plus

രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയെന്ന് സൂചന; ചിത്രങ്ങള്‍ പുറത്തു വിട്ടു

Text Size  

Story Dated: Tuesday, November 20, 2018 05:38 hrs UTC

രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇവരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ മെെല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ദില്ലി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. മെെല്‍ക്കുറ്റിയില്‍ ദില്ലിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.