You are Here : Home / News Plus

കോൺഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു: രാഹുല്‍ ഗാന്ധി

Text Size  

Story Dated: Saturday, November 10, 2018 12:00 hrs UTC

ജനങ്ങളുമായി ദീർഘകാല ബന്ധത്തിന് താൻ ആശിക്കുന്നതിനാൽ മോദിയെപ്പോലെ കപട വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് രാഹുൽ ഗാന്ധി. ഒരു തവണ കപട വാഗ്ദാനം നൽകാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം വട്ടം ജനം തിരിച്ചറിയും. രാഷ്ട്രീയത്തിൽ നിൽക്കാൻ ഏറ്റവും പ്രധാനം ജന വിശ്വാസമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. 

15 അതിസമ്പന്നരെ മാത്രമാണ് മോദിക്ക് വിശ്വാസമെങ്കിൽ കോൺഗ്രസ് കോടിക്കണക്കിന് സാധാരണ ജനങ്ങളെ വിശ്വസിക്കുന്നു. അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങും അഴിമതിക്കാരാണ്. പാവങ്ങളുടെ പണം തട്ടിയെടുത്ത് 15 ഓളം അതിസമ്പന്നർക്ക് നൽകുകയാണ് അവരെന്നും രാഹുല്‍ ആരോപിച്ചു. 

എന്നാല്‍ രാഹുലിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. മാവോയിസത്തിൽ വിപ്ലവം കാണുന്ന കോൺഗ്രസിന് ഛത്തീസ്ഗഡിന്‍റെ വികസനത്തിനായി പ്രവർത്തിക്കാനാകില്ല. മാവോയിസ്റ്റുകൾക്കെതിരെ മുഖ്യമന്ത്രി രമൺ സിങ്ങ് ശക്തമായ നടപടി എടുത്തു. ഛത്തീസ്ഗഡിനെ നക്സൽ മുക്തമാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.