You are Here : Home / News Plus

ബോട്ടിലിങ് പ്ലാന്റിലെ സമരം: ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം

Text Size  

Story Dated: Saturday, September 14, 2013 10:13 hrs UTC

പാരിപ്പള്ളി ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ സമരം തുടരുന്നത്തിനിടെ ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം നടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങി.അധികൃതരുടെ നടപടികളോട് സഹകരിക്കുമെന്ന് ട്രക്ക് ഉടമകള്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ട്രക്കുകളില്‍ മൂന്നുലോഡ് പാചകവാതകം വിതരണത്തിനായി കൊണ്ടുപോയി.ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, ട്രക്കുകള്‍ പിടിച്ചെടുത്ത് പാചക വാതക വിതരണം നടത്താന്‍ കളക്ടര്‍ ബി.മോഹനനാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.