You are Here : Home / News Plus

സ്ക്വാഷില്‍ ദീപിക പള്ളിക്കലിന് വെങ്കലം

Text Size  

Story Dated: Monday, September 22, 2014 06:26 hrs UTC

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കലിന് സെമിയില്‍ അടിപതറി. വനിതാ വിഭാഗം സ്ക്വാഷില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ്  ദീപിക തോല്‍വി വഴങ്ങിയത്.  സെമിയില്‍ തോല്‍വി നേരിട്ട ദീപികക്ക് വെങ്കല മെഡല്‍ ലഭിക്കും.
ലോക ഒന്നാം നമ്പര്‍ താരമായ നിക്കോള്‍ ഡേവിസിനോട് മൂന്ന് ഗെയിമുകളും ദീപിക നഷ്ടപ്പെടുത്തി. സ്കോര്‍ 4-11,4-11,5-11 . ക്വാര്‍ട്ടറില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണ നേട്ടത്തിലെ പങ്കാളിയായ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയാണ് ദീപിക സെമിയില്‍ കടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.