You are Here : Home / News Plus

മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Text Size  

Story Dated: Friday, September 19, 2014 05:52 hrs UTC

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമാണെന്ന് കരുതുന്ന മാലൂര്‍ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പ്രഭാകരന്‍.
കേസിലെ മുഖ്യപ്രതി കതിരൂര്‍ വേണാട്ടന്‍റവിട വിക്രമന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. കൂടാതെ പാട്യം സര്‍വീസ് സൊസൈറ്റി ഡയറക്ടറും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചപ്ര പ്രകാശന്‍ എന്ന സി. പ്രകാശനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.