You are Here : Home / News Plus

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി

Text Size  

Story Dated: Friday, September 19, 2014 03:43 hrs UTC

ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാകും. പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പേര് അംബാസിഡര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു. സെനറ്റ് ഇതിന് അംഗീകാരം നല്‍കിയാല്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും റിച്ചാര്‍ഡ് വര്‍മ്മ. നിയമകാര്യ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള റിച്ചാര്‍ഡ് വര്‍മ്മ നിലവില്‍ സ്വകാര്യകമ്പനിയില്‍ ഉന്നതജോലി നോക്കവേയാണ് പുതിയ ദൗത്യം തേടിയെത്തിയിരിക്കുന്നത്. പ്രസിഡന്റ് ഒബാമയുടേയും ഹിലാരി ക്ലിന്റണിന്റെയും അടുത്ത വിശ്വസ്തനാണ് ഇദ്ദേഹം. 1994-98 കാലത്ത് അമേരിക്കന്‍ വ്യോമസേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശനയരൂപീകരണ സമിതി അംഗമായും ഉപദേശകനായും പ്രവര്‍ത്തിച്ചുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.