You are Here : Home / News Plus

മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം

Text Size  

Story Dated: Thursday, September 18, 2014 08:41 hrs UTC

മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ഇന്ന് രാവിലെയാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ കടന്നുകയറിയത്. ഇവരെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ തടഞ്ഞു. മൂന്നുബറ്റാലിയന്‍ സൈനികരെ കൂടി അവിടേക്ക് അയച്ച് ഇന്ത്യ സുരക്ഷ ശക്തിപ്പെടുത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തെ നടന്ന കടന്നുകയറ്റതിനെതിരെയുള്ള ശക്തമായ പ്രതിഷേധം മോദി അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിയില്‍നിന്ന് 600 മീറ്റര്‍ ഉള്ളിലുള്ള ചുമാര്‍മേഖലയിലെ ഡെംചോക്കിലാണ് ചൈനീസ് പട്ടാളം കടന്നത്. അതിനുമുമ്പ് സപ്തംബര്‍ 10-ന് ചുമാര്‍ മേഖലയില്‍ ചൈനീസ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് കരസേനയും ഇന്തോ തിബത്തന്‍ അതിര്‍ത്തി പോലീസും സംയുക്തമായി നടത്തിയ റോന്ത് ചുറ്റലിലാണ് ഇരുന്നൂറിലേറെ വരുന്ന ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നതായി കണ്ടെത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.