You are Here : Home / News Plus

അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന്‍ പ്രതിപക്ഷ നേതാവ്

Text Size  

Story Dated: Thursday, September 18, 2014 07:45 hrs UTC

നിയമസഭയുടെ അംഗീകരമില്ലാത്ത അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ ഉടന്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വെള്ളക്കരവും അധികനികുതികളും കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണം. ജനങ്ങളില്‍ 2010 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. നികുതിവര്‍ധന ജനങ്ങളോടുള്ള സര്‍ക്കാരിന്‍െറ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കേരളം എങ്ങനെയാണ് കടക്കെണിയിലായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിക്കാന്‍ തയ്യറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.