You are Here : Home / News Plus

മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്

Text Size  

Story Dated: Saturday, September 13, 2014 05:53 hrs UTC

കോഴിക്കോട്: മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ആരോപിച്ചു.
പ്രായോഗികമല്ലെന്ന് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടിവന്ന പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സി ഫീസിനത്തിലും മറ്റും ഖജനാവിലെ എത്ര കോടികള്‍ തുലച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. തുടക്കം മുതലേ പദ്ധതി വിവാദമായിരുന്നു. ലൈറ്റ് മെട്രോ മോണോ റെയിലിനെക്കാള്‍ അഭികാമ്യമെന്ന് ഇപ്പോള്‍ പറയുന്നത് ഏത് പഠനത്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് പ്രദീപ് കുമാര്‍ ചോദിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലുമായോ ജനപ്രതിനിധികളുമായോ പദ്ധതി ചര്‍ച്ച ചെയ്തിട്ടില്ല. കോഴിക്കോടിനെ യു.ഡി.എഫ് സര്‍ക്കാര്‍ അവഗണിച്ചതായും വാര്‍ത്താകുറിപ്പില്‍ പ്രദീപ് കുമാര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.