You are Here : Home / News Plus

ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഐ.എസ് ഭീകരരുടെ എണ്ണമെന്ന് സി.ഐ.എ.

Text Size  

Story Dated: Friday, September 12, 2014 06:58 hrs UTC

ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് ഭീകരരുടെ എണ്ണമെന്ന് യു.എസ് ചാര സംഘടനയായ സി.ഐ.എ. മെയ് മുതല്‍ ആഗസ്റ്റ് വരെ നടത്തിയ രഹസ്യ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 31,000ല്‍ അധികം ഐ.എസ് തീവ്രവാദികളാണ് ഇരു രാജ്യങ്ങളിലുമായുള്ളതെന്നും സി.ഐ.എ പറഞ്ഞു. ഇറാഖിലും സിറിയയിലുമായി പതിനായിരം ഐ.എസ് ഭീകരരാണുള്ളതെന്നായിരുന്നു സി.ഐ.എ നേരത്തെ പറഞ്ഞിരുന്നത്. രണ്ട് യു.എസ് മാധ്യമപ്രവര്‍ത്തകരെ ഐ.എസ് വധിച്ചിരുന്നു. ഇതിനത്തെുടര്‍ന്ന് ഐ.എസിനെതിരെ യു.എസ് ഇറാഖില്‍ ആക്രമണം നടത്തിവരികയാണ്. ഇത് സിറിയയിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയെ ഭീഷണിപ്പെടുത്തുന്നവര്‍ ലോകത്ത് ഒരിടത്തും സുരക്ഷിതരായിരിക്കില്ലെന്നും ഒബാമ പറഞ്ഞിരുന്നു. ഒബാമയുടെ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി ഒമ്പത് അറബ് രാജ്യങ്ങളും മുന്നോട്ടുന്നു. എന്നാല്‍ റഷ്യ, ജര്‍മനി, ഇറാന്‍, ബ്രിട്ടണ്‍, സിറിയ എന്നീ രാജ്യങ്ങള്‍ നീക്കത്തില്‍ സഖ്യം ചേരാനി െല്ലന്ന് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.