You are Here : Home / News Plus

ബാബു എം പാലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു

Text Size  

Story Dated: Thursday, September 11, 2014 07:19 hrs UTC

കുന്നംകുളം എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവച്ചു. പാലിശേരിക്കെതിരെ എതിര്‍സ്ഥാനാര്‍ഥി സി.പി. ജോണ്‍ നല്‍കിയ ഹരജി കോടതി തള്ളി. തിരഞ്ഞെടുപ്പ് വിജയത്തിനായി ബാബു എം. പാലിശ്ശേരി വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നും ആരോപിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി.പി. ജോണ്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ബാബു എം. പാലിശ്ശേരിയുടെ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സി.പി. ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.