You are Here : Home / News Plus

കേരള യാത്രയില്‍ കോണ്‍ഗ്രസ് 10 കോടി പിരിക്കുന്നു

Text Size  

Story Dated: Wednesday, September 10, 2014 05:38 hrs UTC

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നടത്താന്‍ പോകുന്ന കേരള യാത്രയില്‍ 10 കോടി രൂപ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ തീരുമാനം. നവംബര്‍ 4 ന് കാസര്‍ഗോട്ട് ആരംഭിച്ച് ഡിസംബര്‍ 2 നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വാഹന യാത്രയാണ് ഉദ്ദേശിക്കുന്നത്.
ഓരോ ബൂത്ത് കമ്മിറ്റിയും 15000 രൂപ പിരിക്കണം. ഇത്രയും രൂപക്കുള്ള കൂപ്പണുകള്‍ കെ.പി.സി.സി അടിച്ചു കൊടുക്കും. 15000 രൂപയില്‍ കെ.പി.സി.സിക്ക് 5000, ഡി.സി.സിക്ക് 2000, ബ്ളോക്കിന് 2000, മണ്ഡലം കമ്മിറ്റിക്ക് 1000 എന്നിങ്ങനെയാണ് വിഹിതം. പിരിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 5000 രൂപ എടുക്കാം.
ബുധനാഴ്ച ചേര്‍ന്ന കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ ഇതിന്‍റെ രൂപ രേഖ അവതരിപ്പിച്ചു. ഒക്ടോബര്‍ 2 മുതല്‍ 15 വരെ ശുചീകരണവും പ്ളാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രചാരണവും നടത്താന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്‍റെ മദ്യ നയത്തിന് അനുകൂലമായി പ്രചരണം നടത്താനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.