You are Here : Home / News Plus

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്‍ തുടങ്ങും

Text Size  

Story Dated: Wednesday, September 10, 2014 05:02 hrs UTC

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുതിയ സംഘടനാ - രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ബുധനാഴ്ച തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം നടന്ന കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടിയുടെ നയപരിപാടികള്‍ കാലത്തിനൊത്ത് മാറ്റാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കാലത്തെ മുദ്രാവാക്യങ്ങളും സമരങ്ങളും പ്രവര്‍ത്തനങ്ങളും പരിശോധിക്കാനും പാളിച്ചകള്‍ എവിടെയെന്ന് കണ്ടത്തെി തിരുത്താനും പുതിയകാലത്തേക്കുള്ള മുദ്രാവാക്യങ്ങള്‍ സ്വീകരിക്കാനുമായിരുന്നു തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്തിയ കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.
മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ പാര്‍ട്ടി പരിപാടി അവതരിപ്പിക്കും. അതിനായുള്ള ചര്‍ച്ചകളുടെ തുടക്കമാണ് ബുധനാഴ്ച ചേരുന്ന പി.ബി യോഗം. പാര്‍ട്ടി പരിപാടി പുതുക്കുന്നതിന് മൂന്നുഘട്ടങ്ങളായി ചേരാന്‍ തീരുമാനിച്ച പി.ബിയുടെ ആദ്യയോഗമാണിത്. ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ തുടര്‍ന്ന് നടക്കും. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബുധനാഴ്ചത്തെ പി.ബി യോഗത്തിന്‍െറ അജണ്ടയെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പൊതുവായ രാഷ്ട്രീയ സാഹചര്യവും പി.ബിയില്‍ ചര്‍ച്ചക്ക് വരുമെന്ന് വിശദീകരിച്ച കാരാട്ട് പക്ഷേ, കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊലപ്പെട്ടതില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലായതിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.