You are Here : Home / News Plus

കശ്മീര്‍ പ്രളയം: മരിച്ചവരുടെ എണ്ണം 200 ആയി

Text Size  

Story Dated: Tuesday, September 09, 2014 07:16 hrs UTC

കശ്മീരിലെ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 23,500 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉധംപൂര്‍ ജില്ലയിലെ പഞ്ചേരി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 27 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് 20,000 സൈനികരെയും 65 മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തേക്ക് മഴ മാറിനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ സൈന്യം രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മഴ കുറഞ്ഞതോടെ ഝലം നദിയിലെ ജലനിരപ്പ് താഴ്ന്നു. 2500 ലേറെ ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലും വെള്ളം കയറിയിട്ടുണ്ട്. ടെലിഫോണ്‍സംവിധാനങ്ങള്‍ നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പ്രശ്നത്തെ മറികടക്കാന്‍ സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും വൈഫൈ സംവിധാങ്ങളും ഉപയോഗപ്പെടുത്താന്‍ സുരക്ഷാസേന ശ്രമിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.