You are Here : Home / News Plus

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍.ഐ.എ

Text Size  

Story Dated: Monday, September 08, 2014 07:26 hrs UTC

കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികള്‍ക്കെതിരെ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍റിക ലെക്സിയുടെ ക്യാപ്റ്റനെ നാവികര്‍ നിര്‍ബന്ധിച്ചു എന്നാണ് എന്‍.ഐ.എ കണ്ടത്തെിയിരിക്കുന്നത്. രാജ്യാന്തര മാരിടൈം സുരക്ഷാ സംഘടനക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടാണ് നാവികര്‍ തിരുത്താന്‍ നിര്‍ബന്ധിച്ചതെന്നും എന്‍.ഐ.എ പറയുന്നു.സെന്‍റ് ആന്‍റണീസ് എന്ന ബോട്ടിലുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ ആറുപേരും ആയുധധാരികളായിരുന്നതിനാലാണ് അവര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ക്യാപ്റ്റനുമേല്‍ നാവികര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും എന്‍.ഐ.എയുടെ കണ്ടത്തെലിലുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ നിരായുധരായിരുന്നെന്ന് എന്‍.ഐ.എ കണ്ടത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.