You are Here : Home / News Plus

ഇസ്‌ലാമിക് സ്‌റ്റേറ്റ് വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് അറബ് രാജ്യങ്ങള്‍

Text Size  

Story Dated: Monday, September 08, 2014 04:23 hrs UTC

ഇറാഖിലേയും സിറിയയിലേയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) വിമതര്‍ക്കെതിരെ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. കയ്‌റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഐ.എസ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായമോ രാഷ്ട്രീയ സഹായമോ ഐ.എസിന് അറബ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.