You are Here : Home / News Plus

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ല :രാജ്‌നാഥ് സിംഗ്

Text Size  

Story Dated: Monday, September 01, 2014 12:46 hrs UTC

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നും സിംഗ് ട്വീറ്റ് ചെയ്തു. ഈ മാസം അവസാനം നേപ്പാളില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിക്കിലെ പാക് ആഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ അവാസ്തവും കെട്ടിച്ചമച്ചതുമാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 17 മുതല്‍ 19 വരെയാണ് സാര്‍ക് ഉച്ചകോടി കാത്മണ്ഡുവില്‍ നടക്കുന്നത്. ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളിലെയും പ്രതിനിധികള്‍ യോഗത്തിനെത്തും. എന്നാല്‍ ആഭ്യന്തരമന്ത്രിമാരുടെ കോണ്‍ഫറന്‍സ് എന്നായിരിക്കുമെന്ന് വ്യക്തമല്ല. ഇത്തരം കൂടിക്കാഴ്ചകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ സാധാരണമാണ്. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംദേശ്, മാലിദ്വീപ് എന്നിവയരാണ് സാര്‍ക് അംഗങ്ങള്‍. മേയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ 75 ഓളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ഫ്‌ളാഗ് മീറ്റിംഗിനു പിന്നാലെയും വെടിവയ്പ് നടന്നു. പാക് ഭാഗത്തുനിന്ന് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ആഭ്യന്തരമന്ത്രി സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പതിനഞ്ചു തവണയോളം ഇന്ത്യ സമാധാനത്തിന് ശ്രമിച്ചു. എന്നാല്‍ പാകിസ്താന്‍ അത് അവഗണിക്കുകയായിരുന്നു. ഇനി വെടിവയ്പുണ്ടായാല്‍ സമാധാനത്തിന് ശ്രമിക്കാതെ ശക്തമായി തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിനിടെ, വിലക്ക് ലംഘിച്ച് പാക് നതയന്ത്ര പ്രതിനിധി കാശ്മീര്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഭിന്നത ശക്തമായത്. ഭീകരരെ ഉപയോഗിച്ച് പാകിസ്താന്‍ ഒളിയുദ്ധം നടത്തുകയാണെന്നും കഴിഞ്ഞമാസം കാശ്മീര്‍ സന്ദര്‍ശനവേളയില പ്രധാനമന്ത്രി നരേന്ദ്രമോഡി കുറ്റപ്പെടുത്തിയിരുന്നു. - See more at: http://www.mangalam.com/latest-news/223992#sthash.uUj70nqi.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.