You are Here : Home / News Plus

മോദി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണം- ആര്‍.എസ്.എസ്

Text Size  

Story Dated: Sunday, August 31, 2014 02:52 hrs UTC

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസിന്‍റെ നിര്‍ദേശം. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തിടുക്കം കാട്ടരുതെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ സംഘ്പരിവാറിന് നിര്‍ദേശം നല്‍കി.
വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം അടക്കമുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണിത്. ഇന്‍ഷുറന്‍സ്, റെയില്‍വെ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയും ഭാരതീയ മസ്ദൂര്‍ സംഘ് രംഗത്തത്തെിയിരുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.