You are Here : Home / News Plus

ടൈറ്റാനിയം കേസ്:ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍

Text Size  

Story Dated: Saturday, August 30, 2014 06:13 hrs UTC

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സംബന്ധിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍. അച്ചടക്ക നടപടിയുടെ പേരിലല്ല താന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജനം തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതാണ് ടൈറ്റാനിയം പ്ളാന്‍റ് നവീകരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിക്കാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഈ പരാമര്‍ശം തിരുത്തിയാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.