You are Here : Home / News Plus

രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവരെ ഒഴിവാക്കുമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Saturday, August 30, 2014 04:19 hrs UTC

കാഞ്ഞങ്ങാട്: രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവര്‍ പുനഃസംഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സംശുദ്ധതയുള്ളവരെ നേതൃനിരയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. ഇക്കാര്യത്തില്‍ കെ.പി.സി.സിയുടെ മാര്‍ഗരേഖ കര്‍ശനമാക്കുമെന്നും സുധീരന്‍ പറഞ്ഞു.
ആവശ്യത്തിനു സംസാരിക്കുകയും ആവശ്യമില്ലാത്തത് പറയാതിരിക്കുകയും ചെയ്യുകയാണ് തന്‍െറ ശൈലി. ടൈറ്റാനിയം വിഷയത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ക്കില്ലെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.