You are Here : Home / News Plus

മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ബിജെപി സമീപിച്ചുന്ന് കുമാര്‍ ബിശ്വാസ്

Text Size  

Story Dated: Saturday, August 30, 2014 07:05 hrs UTC

 
 
ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്കി ബിജെപി എംപി തന്നെ സമീപിച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്ന 12 എംഎല്‍എമാരും തനിക്ക് പിന്തുണ നല്കാന്‍ തയാറായിരുന്നുവെന്നും കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നു.
മേയ് 19ന് ഗാസിയാബാദിലെ തന്റെ വസതിയിലെത്തിയ എംപി പുലര്‍ച്ചെ മൂന്ന് വരെ തനിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെയിലാണ് ബിജെപിയുടെ ഓഫര്‍. 
വാര്‍ത്ത ശുദ്ധഅസംബന്ധമാണെന്നും കുമാര്‍ ബിശ്വാസ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ബിജെപി എംഎല്‍എയും ദേശീയ സെക്രട്ടറിയുമായ ആര്‍.പി.സിംഗ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.