You are Here : Home / News Plus

കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നു

Text Size  

Story Dated: Saturday, August 30, 2014 06:57 hrs UTC

 
കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുന്നുവെന്നു യുണിസെഫിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍, കേരളത്തില്‍ വര്‍ധിച്ചതാണ് ഇതിന്റെ പ്രധാന കാരണമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിലാണ് കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടക്കുന്നത്. ഗ്രാമങ്ങളില്‍ 48 ശതമാനവും പട്ടണങ്ങളില്‍ 29 ശതമാനവുമാണ് നിരക്ക്. ചില പ്രത്യേക വിഭാഗക്കാര്‍ക്കിടയിലും സാമ്പത്തികമായും സാമുദായികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കിടയിലുമാണ് ശൈശവവിവാഹം കൂടുതലായി കണ്ടുവരുന്നത്. ബിഹാറിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ -68%. 
 
യുഎന്നിന്റെ ശിശുക്ഷേമത്തിനായുള്ള സമിതിയായ യുണിസെഫിന്റെ ഇന്ത്യയിലെ ചുമതല വഹിക്കുന്ന ഡോറ ജിയുസ്തിയാണ് ഇക്കാര്യം അറിയിച്ചത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.